December 1, 2025

ബെംഗളൂരുവിൽ വാഹനാപകടം: കൊളോളം സ്വദേശിനി മരിച്ചു

img_9710.jpg

ചാലോട്: ബെംഗളൂരുവിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ കൊളോളം സ്വദേശിനി എം. കെ. നന്ദന (23) മരിച്ചു. ബെംഗളൂരുവിലെ TCS കമ്പനിയിൽ ജോലി ചെയ്യുന്ന അവസരത്തിലാണ് അപകടം സംഭവിച്ചത്.

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് നന്ദനയ്ക്ക് ജീവൻ നഷ്ടമായത്.

കെ.പി ശ്രീധരൻ – പരേതയായ എം.കെ കാഞ്ചന ദമ്പതികളുടെ മകളാണ് ദുഃഖകരമായി മരണമടഞ്ഞ നന്ദന. സഹോദരങ്ങൾ: അനൂപ്, അജേഷ്, നിഷ.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം തിങ്കളാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger