മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു
ഇരിട്ടി: ഇരിട്ടി – മൈസൂരു അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സാധനങ്ങളുമായി വരികയായിരുന്ന ലോറിയാണ് മുമ്മടക്കിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞത്.
അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നവർക്ക് പരുക്കുകളൊന്നും സംഭവിച്ചില്ലെന്ന് റിപ്പോർട്ട്.
മാക്കൂട്ടം ചുരം റോഡിന്റെ തകർച്ചയും തുടർച്ചയായ റോഡ് തകരാറുകളും ഈ പ്രദേശത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുവെന്നത് വീണ്ടും ചർച്ചയാകുന്നു.
