ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നു
ഉളിക്കൽ: ക്ഷേത്രം ഓഫീസും ഭണ്ഡാരങ്ങളും കുത്തി തുറന്ന മോഷ്ടാവ് പണം കവർന്നു. വയത്തൂർ പൊയ്യൂർകരയിലെ അർജ്ജുനൻ കോട്ട ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് മോഷണം. ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഓഫീസ് കുത്തി തുറന്നു അലമാരയിൽ സൂക്ഷിച്ച പണവും കവർന്നു. തുടർന്ന് ക്ഷേത്രം ഭാരവാഹി കോക്കാട് സ്വദേശി കെ.നാരായണൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
