LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

9.815 ഗ്രാം മാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

img_6421.jpg
Spread the love

കണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന വിൽപനക്കായി സൂക്ഷിച്ച9.815 ഗ്രാംമാരക ലഹരി മരുന്നായമെത്താ ഫിറ്റാമിനു മായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി .ഇരിക്കൂർ സിദ്ധിഖ് നഗർ സ്വദേശി കെ. ഷാഹിം (28) നെ യാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് വാരം കടാങ്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രാമൻകടയിൽ വെച്ചാണ്
കെ.എൽ.59 .എ.എ.1910 മ്പർ ബൈക്കിൽ കടത്തുകയായിരുന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു . പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസ്സിൻ്റെ സഹായം ലഭിച്ചിരുന്നു.
പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽ കുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ്‌ കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി, എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!