LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കണ്ണൂർ ആനക്കുളത്തിൽ സുഹ്യത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

img_6322.jpg
Spread the love

കണ്ണൂർ: സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്നാസാണ് (32) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു.അഫ്നാസിനെ കാണാതായതോടെ ഹാരിസ് കണ്ണൂർ ടൗൺ പൊലിസിലും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി അഫ്നാസിനെ കുളത്തിൽ നിന്നും കരയ്ക്കെത്തിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗ്ളൂരിലെ ടീ സ്റ്റാൾ ജീവനക്കാരനായ അഫ്നാസ് മൂന്ന് ദിവസം മുൻപെ യാണ് അവധിക്ക് വീട്ടിലെത്തിയത്.
ആനയിടുക്കിലെ അഹമ്മദ് – ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജ്മൽ , അഫ്സൽ. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!