ജി ഡി മാഷ് അനുസ്മരണം സംഘടിപ്പിച്ചു

.
പയ്യന്നൂർ : നഗരസഭാ ചെയർമാൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം തുടങ്ങി പയ്യന്നൂരിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ മികച്ച നേതൃത്വമായിരുന്ന ജിഡി മാഷുടെ എട്ടാമത് ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രേഡ് യൂണിയൻ സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ “മിത്തും ചരിത്രവും: ഇന്ത്യൻ അവസ്ഥകൾ” എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാല അസി.പ്രൊഫസർ ഡോ. മാളവിക ബിന്നി പ്രഭാഷണം നടത്തി. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. പി.ഷിജിത്ത്, ഡോ. എസ്. ശ്രീലേഖ , സുനിത.കെ എന്നിവർ സംസാരിച്ചു.






