LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന്  ഗ്യാസ് ചോർന്ന് തീപിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരാൾ മരിച്ചു

img_5463.jpg
Spread the love

പുതിയങ്ങാടി :കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന്  ഗ്യാസ് ചോർന്ന് തീപിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരാൾ മരിച്ചു.ഒഡീഷ കുർദ് സ്വദേശിസുഭാഷ് ബഹറ (53)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ കൂടിയാണ് സംഭവം പുതിയങ്ങാടി കടപ്പുറത്ത് വാടക കോട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ  നിഘം ബഹ്റ, ശിവ ബഹ്റ,ജിതേന്ദ്ര ബഹ്റ എന്നിവർക്കും തീപിടുത്തത്തിൽ പൊള്ളലേറ്റിരുന്നു. 

പുതിയങ്ങാടി കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് നാലുപേരും.  രാത്രി താമസിക്കുന്ന റൂമിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും  ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി പറ്റിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തം ഉണ്ടായത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!