LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പോലീസിനെ കയറൂരി വിട്ടാൽ നോക്കി നിൽക്കില്ല – മാർട്ടിൻ ജോർജ്

70f2ec78-46b1-4b51-bd7d-58a4c8a21a75.jpg
Spread the love

പയ്യന്നൂർ: പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഷാഫി പറമ്പിൽ എം.പിയെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അക്രമിച്ച സംഭവമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്.പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചു കൊണ്ട് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പോലീസിനെ ഉപയോഗിച്ച് ജനനേതാക്കളെയും കോൺഗ്രസ്സ് പ്രവർത്തകരെയും അടിച്ചൊതുക്കാമെന്നപിണറായി വിജയൻ്റെ മോഹം നടക്കില്ല. പോലീസിനെ കയറൂരി വിടാനാണ് ഭാവമെങ്കിൽ അടിക്ക് തിരിച്ചടിയുണ്ടാകുമെന്നും ഡി.സി.സി പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി.ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ രജിത് നാറാത്ത്, എ. പി നാരായണൻ ,
എം .കെ രാജൻ,
പി ലളിത, നേതാക്കളായഅഡ്വ. ഡി കെ ഗോപിനാഥ് , കെ .കെ .ഫൽഗുനൻ ,
എ. രൂപേഷ് , മധു എരമം, പിലാക്കൽ അശോകൻ , കെ. ടി. ഹരീഷ്, പ്രശാന്ത് കോറോം ,വി.വി. ഉണ്ണികൃഷ്ണൻ , ജോസഫ് കട്ടത്തറ. എൻ. വി. ശ്രീനിവാസൻ , ഷീബ മുരളി, ഇ .പി .ശ്യാമള. അത്തായി പത്മിനി ,
പി .വി .പ്രിയ, തുടങ്ങിയവർ സംസാരിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!