കാറും ബൈക്കും കൂട്ടിയിടിച്ച് സെക്യുരിറ്റി സൂപ്പർവൈസർക്ക് ഗുരുതരം .

പയ്യന്നൂർ : ദേശീയപാതയിൽ എടാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരം. ബൈക്ക് യാത്രികൻ പയ്യന്നൂരിലെ സ്വകാര്യ സെക്യുരിറ്റി സ്ഥാപനത്തിലെ സൂപ്പർവൈസർ കോറോം സ്വദേശി പി. രഞ്ജിത് കുമാറിന്(57) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15 മണിയോടെയാണ് അപകടം.വിളയാങ്കോട് നിന്നും സെക്യുരിറ്റിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ എയർപോർട്ടിലേക്കുള്ള കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ രഞ്ജിത് കുമാറിനെ കാർ യാത്രികർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ ഉച്ചയോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.






