സ്മാരകസ്തൂപവും കൊടിമരവും നശിപ്പിച്ച അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ കേസ്

കൂത്തുപറമ്പ : സി പി എം നിയന്ത്രണത്തിലുള്ള സ്മാരക സ്തൂപവും സി പി എം കൊടിമരവും രാത്രിയുടെ മറവിൽ നശിപ്പിച്ച അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. ആർ. എസ് എസ് പ്രവർത്തകരായ ശ്രേയസ് രാജ്, റോജി, പ്രമോദ്, മഹേഷ്, രാജു എന്ന രാജേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്
ഇന്നലെ രാത്രി 9.30 മണിയോടെ നീർവേലി യിലാണ് സംഭവം. നീർവേലി യിലെ യു.കെ. കുഞ്ഞിരാമൻ്റെ കുടുംബശ്മശാന സ്ഥലത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അതിക്രമിച്ച് കയറി യു.കെ. കുമാരൻ സ്മാരക സ്തൂപം കമ്പിപ്പാര കൊണ്ട് അടിച്ചു തകർക്കുകയും കരി ഓയിൽ ഒഴിച്ചു വികൃതമാക്കുകയും പരിസരത്ത് സ്ഥാപിച്ച സി പി എം കൊടിമരം നശിപ്പിച്ച് അരലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന ആയിത്തറയിലെ സി പി എം പ്രവർത്തകൻ പി. വിജേഷിൻ്റെ പരാതിയിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.






