സഹകരണ സംഘത്തിലെ എട്ട് മോട്ടോറുകൾ മോഷ്ടിച്ചു

വളപട്ടണം : ചകിരി വ്യവസായ സംഘത്തിൽ സൂക്ഷിച്ച എട്ട് മോട്ടോറുകൾ മോഷണം പോയി എന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് കടപ്പുറം റോഡ് കുപ്പിക്കുണ്ടിൽ പ്രവർത്തിക്കുന്ന യന്ത്രവൽകൃത ചകിരി വ്യവസായ സംഘം സെക്രട്ടറി വടകര ചോറോട് സ്വദേശി ടി കെ ശ്രീജിത് കുമാറിൻ്റെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 10 നും ആഗസ്റ്റ് 14 നു രാവിലെ 10.30 മണിക്കുമിടയിലാണ് മോഷണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി






