ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രതിഷേധപ്രകടനം; 40 ബി ജെ പി ക്കാർക്കെതിരെ കേസ്

പഴയങ്ങാടി : പഴയങ്ങാടി കെ എസ് ടി പി റോഡിലൂടെ മാടായിപാറയിലേക്ക് പ്രകടനം നടത്തി മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിന് 40 ബി ജെ പി പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാടായിയിലെ ടി. രാജു, ഏ.വി. സുനിൽകുമാർ, രമേശൻ ചെങ്കുനി ,സി.നാരായണൻ, കെ.കെ. വിനോദ് കുമാർ, സുജിത് വടക്കൻ, കെ.ടി.മുരളി, അരുൺ തേജസ്, പനക്കീൽ ബാലകൃഷ്ണൻ, ഗംഗാധരൻ കാളീശ്വരം, എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 30 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പ്രവർത്തകർ ഗതാഗതം തടസ്സ പ്പെടുത്തി കൊണ്ട് രാജ്യദ്രോഹികൾക്ക് കയറി മേയാനുള്ള ഇടമല്ല മാടായിപാറ എന്നും മറ്റും മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. അതേ സമയം മാടായിപാറയിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയതിനു ഒരു വിഭാഗം വനിത പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് നേരത്തെ കേസെടുത്തിരുന്നു.