ഒറ്റ നമ്പർലോട്ടറി ചൂതാട്ടം പ്രതി അറസ്റ്റിൽ

വളപട്ടണം : നിരോധിത മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം ഒരാൾ പിടിയിൽ.അഴീക്കോട് ചെമ്മരശ്ശേരിപാറയിലെ പി.വി. ഷൈജു (42)വിനെയാണ് എസ്.ഐ.പി. ഭാസ്കരൻ നായരും സംഘവും അറസ്റ്റു ചെയ്തത്. ചെമ്മരശ്ശേരി പ്പാറയിലെ ഷൈജു ഫാൻസി എന്ന സ്ഥാപനത്തിൻ്റെ മുൻഭാഗം റോഡരികിൽ വെച്ചാണ് അനധികൃത ലോട്ടറി കുണ്ട് കടലാസിൽ എഴുതി പണം സ്വീകരിച്ച് മൂന്നക്ക നമ്പർ വാട്സാപ്പിൽ മെസേജ് അയച്ചും വിപണനം നടത്തുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. ചൂതാട്ടത്തിനുപയോഗിച്ച മൊബൈൽ ഫോണും, തുണ്ടുകടലാസുകളും 22,560 രൂപയും പോലീസ് പിടിച്ചെടുത്തു.