പയ്യന്നൂർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്ക് ഉജ്ജ്വലവിജയം

കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ പയ്യന്നൂർ കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്. എഫ്.ഐ സ്ഥാനാർത്ഥികൾ വിജയം നേടി. ഒ വി അശോക് ചെയർമാനായും വൈസ് ചെയർ പേഴ്സണായി അനാമിക നയനനും വിജയിച്ചു. സെക്രട്ടറിയായി വി.കെ ശ്രാവൺ ജോയിന്റ് സെക്രട്ടറിയായി ആർദ്ര ഷാജി എന്നിവരെ തെരെഞ്ഞടുത്തു. വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി. കോളേജ് പരിസരത്തു നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിൽപ്രകടനം സമാപിച്ചു.






