400 ലിറ്റർ വാഷ് പിടികൂടി

പയ്യന്നൂർ.വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 400 ലിറ്റർ വാഷ് പിടികൂടി.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പയ്യന്നൂർ റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.വി. ശ്രീനിവാസനും സംഘവും തിരുമേനി പെരുവട്ടം ഭാഗത്ത് നടത്തിയ റെയിഡിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കണ്ടെത്തിയത്. വാഷ് നശിപ്പിച്ച് അബ്കാരി കേസ്സെടുത്തു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. റെയ്ഡിൽഅസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ അസീസ് എ, ജനാർദ്ദനൻ എം കെ, സിവിൽ എക്സൈസ് ഓഫീസർ ജയേഷ് പി വി, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന പി ക്ലമൻ്റ്, ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.






