LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

img_0131.jpg
Spread the love

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി സി.എഫ്. ദിലീപ് കുമാർ ചുമതലയേറ്റു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതലയാണുള്ളത്. പിആർഡി ഡയറക്ടറേറ്റ് പബ്ലിക്കേഷൻസ് വിഭാഗത്തിൽ  ഇൻഫർമേഷൻ ഓഫീസർ (ഹയർ ഗ്രേഡ്) തസ്തികയിൽ സർക്കുലേഷൻ, ഡിസ്ട്രിബ്യൂഷൻ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. 
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡവലപ്മെന്റ് ഓഫീസർ, ലോട്ടറി ഡയറക്ടറേറ്റിൽ പിആർഒ, കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, വനം വകുപ്പ് ആസ്ഥാനത്ത് പിആർഒ, തൊഴിൽ വകുപ്പ് കമ്മീഷണറേറ്റിൽ പിആർഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പിആർഡി പബ്ലിക്കേഷൻസ് വിഭാഗം, ഡയറക്ടറേറ്റ് പ്രസ് റിലീസ് എന്നിവിടങ്ങളിൽ അസി. എഡിറ്ററായും പ്രസ് റിലീസ് അസി.ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!