യുവാവിനെ മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

വളപട്ടണം : മുൻ വിരോധം വെച്ച് യുവാവിനെ മർദ്ദിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. അഴീക്കോട് മീൻകുന്ന് ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ കെ.ടി. മണികണ്ഠന്റെ പരാതിയിലാണ് മീൻകുന്ന് ഐസ് കമ്പനിയിലെ വൈശാഖ്, ഷിയാസ് എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 14 ന് രാത്രി 8.45 മണിക്ക് മീൻക്കുന്ന് ജംഗ്ഷനിൽ വെച്ച് പരാതിക്കാരനെ തടഞ്ഞുവെച്ച് പ്രതികൾ മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






