ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പഴയങ്ങാടി: സ്കൂട്ടറിൽ വില്പനക്കായി കൊണ്ടുപോകുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചെറുതാഴം പിലാത്തറ പീരക്കാം തടത്തെ കെ.പി. അഫീദിനെ (21) യാണ്
ഓണം സ്പെഷ്യൽഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയും സംഘവും പിടികൂടിയത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാടായിപാറയിൽ വെച്ചാണ് നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ട യുവാവിനെ1.500കിലോഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച
കെ.എൽ. 13 ഏ.കെ.50 88 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ, പിലാത്തറ , പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി വിടങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. എക്സൈസ് ടീം മാസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയിൽഅസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവജ്ഞൻ.എം.പി, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് മാരായ പങ്കജാഷൻ. സി, ശ്രീകുമാർ. വി.പി,രജിരാഗ്. പി.പി. (എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം),സിവിൽ എക്സൈസ് ഓഫീസർ രമിത്ത് .കെ . ,അമൽ കെ എന്നിവരും ഉണ്ടായിരുന്നു.






