ക്ഷേത്രപൂരക്കളി കലാ അക്കാദമി കൺവെൻഷൻ 24 ന്

പയ്യന്നൂർ. ഉത്തര മലബാറിലെ അനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെ സമഗ്രമായ പുരോഗതി, ജനകീയവൽക്കരണം, പഠനം, ഗവേഷണം, കലാകാരന്മാരുടെ ക്ഷേമം എന്നിവ ഉറപ്പു വരുത്താൻ 1994-ൽ രൂപം കൊണ്ട സംഘടനയായ കേരള പൂരക്കളി കലാഅക്കാദമിയിൽ ചേരിതിരിവ്. ക്ഷേത്ര പൂരക്കളി കലാഅക്കാദമി രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസ്തുത സംഘടനയുടെ പ്രഥമ കൺവെൻഷൻ ആഗസ്ത് 24 ന് നടക്കും. ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ശ്രീ നെല്ലിക്കാം തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരും. കണ്ണൂർ -കാസറഗോഡ് ജില്ലകളിലായി പൂരക്കളിയും മറത്തുകളിയും നടക്കുന്ന എഴുപതിലധികം ക്ഷേത്രങ്ങളിൽ നിന്നായി നൂറു കണക്കിന് കലാകാരന്മാരെ പങ്കെടുപ്പിച്ച് നടത്താൻ കാട്ടാമ്പള്ളി നാരായണൻ സംഘാടകസമിതി ചെയർമാനും ,പി കെ.നാരായണൻ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന സംഘടന കൺവെൻഷനിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ കാട്ടാമ്പള്ളി നാരായണൻ, പിലാക്കാൽ അശോകൻ, യു.കെ.രമേശൻ, വി. ജനാർദ്ദനൻ, എം.വി. സുരേന്ദ്രൻ, എം. രാഘവൻ എന്നിവർ പങ്കെടുത്തു.






