LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മതപഠനം സ്‌കൂള്‍ ക്ലാസ് സമയത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍

img_9869.jpg
Spread the love

കണ്ണൂർ : മതപഠനം സ്‌കൂള്‍ ക്ലാസ് സമയ ത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് ഗവ.എല്‍പി സ്‌കൂള്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു സ്പീക്കറുടെ പരാമര്‍ശം. സ്‌കൂള്‍ സമയത്തിന് മുന്‍പ് മാത്രമേ മതപഠനം പറ്റൂ എന്ന വാശി ഒഴിവാക്കി. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മളും മാറണം. രാവിലെ 8 മണി മുതല്‍ 1 വരെ സ്‌കൂള്‍ ക്ലാസ് സമയം മാറ്റി അതിന് ശേഷം മാത്രം മതപഠനം മതിയെന്ന കാര്യം മതപണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്യണം. പത്ത് മുതല്‍ നാല് വരെയെന്നുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചര്‍ച്ച നടക്കണമെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ പോലും 8 മണിക്കും ഏഴരമണിക്കും രാവിലെ സ്‌കൂള്‍ സമയം ആരംഭിക്കുമ്പോള്‍ ഇവിടെ മാത്രം 10 മണിയെന്ന് വാശിപിടിക്കേണ്ട കാര്യം എന്തെന്നും സ്പീക്കര്‍ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഓൺലൈനായാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!