പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചീമേനി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.ചീമേനി ഓലാട്ട് സ്വദേശി തൽമേഷിനെ (45)യാണ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഈ മാസം 14 ന് ആണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.വീട്ടുകാരോട് കുട്ടി സംഭവം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.






