എസ് എഫ് ഐ ഏരിയാ സെക്രട്ടറിയേറ്റ് അംഗത്തിന് നേരെ അക്രമം

പഴയങ്ങാടി:എസ് എഫ് ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു.എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി സി തേജസിനെ(20)യാണ് എം എസ് എഫ് – കെ എസ് യു പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഇന്നലെ രാത്രി 10.30 മണിയോടെ ഏഴോം കൊട്ടിലയിൽ വെച്ച് ബൈക്കിലെത്തിയ നാലോളം എം എസ് എഫ് – കെ.എസ്.യു പ്രവർത്തകർ ഹെൽമെറ്റും ആയുധവുമായി ആക്രമിച്ചുവെന്നാണ് പരാതി. പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴോം നരിക്കോടുള്ള മാതാവിൻ്റെ വീട്ടിൽ നിന്നും കൊട്ടിലയിലുള്ള തൻ്റെ പിതാവിൻ്റെ വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
എം എസ് എഫ് -കെ എസ് യു പ്രവർത്തകർ ബൈക്കിൽ പിന്തുടർന്നെത്തി അടിച്ചു വീഴ്ത്തുകയും നിലത്തിട്ട് ഹെൽമെറ്റുൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ച്
കൈക്ക് സാരമായി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ പോലീസിൽ പരാതി നൽകി.
എം എസ് എഫ് -കെ എസ് യു നടത്തുന്ന അക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.






