ബേങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍.

ചന്തേര : ബേങ്കിൽമുക്കുപണ്ടം പണയപ്പെടുത്തി 5, 16,000 രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂർ
ആയിറ്റിയിലെ കെ.എം. ജാഫര്‍ഖാന്‍ (34), ആയിറ്റിയിലെ പി. മുനീറുദ്ദീന്‍ (34) എന്നിവരെയാണ് ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനന്ദൻ അറസ്റ്റു ചെയ്തത്. പണയപ്പെടുത്തിയ മുക്കു പണ്ടം പുതുക്കി പണയപ്പെടുത്താൻ
ഇന്നലെ വൈകുന്നേരം 4.45 മണിയോടെ ബേങ്കിൽ എത്തിയപ്പോഴാണ് പണയപ്പെടുത്തിയ സ്വർണ്ണം മുക്കുപണ്ടമാണെന്ന് മനസ്സിലായത്. 2024 മെയ് മാസത്തിലാണ് കെ എം ജാഫർഖാൻ
തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിൻ്റെ തൃക്കരിപ്പൂരിലെ ഹെഡ് ഓഫീസിലും സായാഹ്ന ശാഖയിലും ഉദിനൂരിലെ ബ്രാഞ്ചിലുമായി സ്വർണ്ണമെന്ന വ്യാജേന 11 വളകളായി 24.900 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി പണം കൈപ്പറിയത്. രണ്ടാം പ്രതിയായ മുനീറുദ്ദീൻ കണ്ണൂരിൽ നിന്നും എത്തിച്ച വ്യാജ സ്വർണ്ണമാണ് ഒന്നാം പ്രതി ബേങ്കിൽ പണപ്പെടുത്തിയിരുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. വ്യാജ സ്വർണ്ണമാണെന്ന് ബേങ്ക് പരിശോധനയിൽ തിരിച്ചറിഞ്ഞതോടെ
ബാങ്ക് മാനേജർ തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ സി.സേതുമാധവൻ ചന്തേര പോലീസിൽ വിവരമറിയിച്ച് പരാതി നൽകുകയായിരുന്നു.
കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.






