ലൈഫ് ഭവന സമുച്ഛയം ഉദ്ഘാടനം ആഗസ്റ്റ്നാലിന് തിങ്കളാഴ്ച മാതമംഗലത്ത്

പയ്യന്നൂർ: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ തുടക്കമിട്ട ഭൂരഹിതരായഅഞ്ചു കുടുംബങ്ങൾക്ക് 1,08, 15,000 രൂപ ചെലവഴിച്ച് നിർമ്മിച്ച
ലൈഫ് ഭവന സമുച്ഛയം ഉദ്ഘാടനം ആഗസ്ത് 4 ന് നടക്കും. തിങ്കളാഴ്ച വൈകുന്നേരം 3.30 മണിക്ക് മാതമംഗലത്ത് വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി.വത്സല സ്വാഗതം പറയുന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ അധ്യക്ഷനാകും. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.വി.ബിജു റിപ്പോർട്ട് അവതരിപ്പിക്കും. എരമം- കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ.എഫ്. അലക്സാണ്ടർ, വി എൻ ഉണ്ണികൃഷ്ണൻ, എം.വി.സുനിൽകുമാർ, എ.വി. ലേജു, എ. പ്രാർത്ഥന, വി.ഷൈമ,
എന്നിവരും, എം.വി.അപ്പുക്കുട്ടൻ, ടി. തമ്പാൻ മാസ്റ്റർ, അഡ്വ.കെ പി രമേശൻ, പി.വി. വിജയൻ ,രാജേഷ് കുമാർ തിരുവാനത്ത്, എം പി വിനോദ് കുമാർ, സി.സത്യപാലൻ, പി.ശശിധരൻ, പി.ഗംഗാധരൻ, എൻ.വി.ശ്രീനിവാസൻ ,ടി പി.മഹമ്മൂദ് ഹാജി, കണ്ണട ലക്ഷ്മണൻ,
എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.മോഹനൻ നന്ദിയും പറയും. തുമ്പത്തടത്തെ പി.പി. ജാനകി ,പെരിങ്ങോത്തെ പി. ധന്യ, രാമന്തളിയിലെ പി. തുളസി, തിരുമേനിയിലെ എം.എസ് ദീപമോൾ, കരിവെള്ളൂരിലെ പി.വി.പാർവ്വതി എന്നീ അഞ്ചുപേരാണ് ഫ്ലാറ്റ് സമുച്ഛത്തിൻ്റെ ഉപഭോക്താക്കൾ.
വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി.വത്സല , എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ടി ആർ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി അപ്പുക്കുട്ടൻ, ഡിവിഷൻ മെമ്പർ അഡ്വ. കെ.പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മോഹനൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.വി ബിജു എന്നിവർ പങ്കെടുത്തു.






