വിസ വാഗ്ദാനം നൽകി യുവതിയുടെ 9,73,000 രൂപ തട്ടിയെടുത്തു.

ആലക്കോട്: മാള്ട്ടയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ആലക്കോട്
തിമിരി ചിറ്റടിയിലെ കെ.ജെ. സ്നേഹ സെബാസ്റ്റ്യന്റെ(32)പരാതിയിലാണ് പത്തനംതിട്ടയിലെ മുഹമ്മദ് ജോഷി ഷാജഹാന്റെ പേരില് ആലക്കോട് പോലീസ് കേസെടുത്തത്.
മാള്ട്ടയില് ഹൗസ് മെയിഡ് ജോലി വാഗ്ദാനം ചെയ്ത്
2023 ജൂലായ് മൂന്ന് മുതല് 2024 ആഗസ്റ്റ് എട്ടു വരെയുള്ള കാലയളവിൽ പല തവണകളായാണ് യുവതി പ്രതിയുടെ ബേങ്ക് അക്കൗണ്ടിലേക്ക്പണം കൈമാറിയത്. പിന്നീട് വിസയോ യുവതിയുടെ പാസ്പോർട്ടോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്ത്






