തലശ്ശേരി: കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം ശക്തം; സ്വകാര്യ ബസ് ജീവനക്കാരുടെ സമരം തുടരുന്നു

തലശ്ശേരി: സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരി–തൊട്ടിൽപാലം റൂട്ടിലോടുന്ന ജഗന്നാഥ് ബസിന്റെ ജീവനക്കാർ ആരംഭിച്ച സമരം തുടരുന്നു. ബസിലെ കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.
തലശേരിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്നു. കെഎസ്ആർടിസി ബസുകൾ ഇപ്പോൾ യാത്രക്കാർക്ക് ആശ്വാസമായി സർവീസ് നടത്തുന്നുണ്ട്.
സംഭവത്തെ തുടർന്നും സമരത്തെ തുടര്‍ന്നും പോലീസ് അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും, പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം പിന്‍വലിക്കില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി.






