LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

മാടായി പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും പോസ്റ്റർ പ്രചരണവും സംഘടിപ്പിച്ചു.

5a03b2d7-0a6b-448a-acf1-a9c20f653ca5.jpg
Spread the love

പഴയയങ്ങാടി :മാടായി പഞ്ചായത്തിലെ നാലാം വാർഡിൽ കോപ്പാട്ട്, അംഗൻവാടി റോഡുകൾ നാല് മാസത്തിലധികമായി സാധാരണക്കാരുടെയും അംഗൻവാടി കുട്ടികളുടെയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് കാൽനട യാത്ര പോലും തടസപ്പെടുത്തിയിരിക്കയാണ്. റോഡ് പണിയുടെ പേര് പറഞ്ഞ് ഒരു റോഡ് റോളർ മാസങ്ങളായി അംഗൻവാടിക്ക് സമീപം റോഡിൽ കാൽ നടയാത്ര പോലും തടസപ്പെടുത്തി ഇട്ടിരിക്കയാണ്. ചൂരിക്കാട് മേഖലയിൽ മഴക്കാല പൂർവ ശുചീകരണം നടക്കാത്തതിനാലും, ശാസ്ത്രീയമായി ഡ്രൈനേജ് നിർമ്മാണം നടക്കാത്തതിനാലും രൂക്ഷമായ വെള്ളക്കെട്ട് രൂപപെട്ടിരിക്കയാണ്. മലിന ജലം കെട്ടിക്കിടന്ന് പകർച്ചവ്യാധിക്കും ഇടയാക്കുന്നു. തെരുവു വിളക്കുകളിൽ പലതും കത്തുന്നില്ല. കാലാകാലങ്ങളായി യു ഡി എഫ് ഭരണം നടത്തുന്ന മാടായി പഞ്ചായത്ത് പ്രസതുത വാർഡിനോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. ഇതിനെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും പോസ്റ്റർ പ്രചരണവും സംഘടിപ്പിച്ചു. മാടായി നോർത്ത് ലോക്കൽ സിക്രട്ടറി എം. രാമചന്ദ്രൻ, വെങ്ങര ഈസ്റ്റ് ബ്രാഞ്ച് സിക്രട്ടറി കെ.പി. രാമകൃഷ്ണൻ, വി.വി.മുരളീകൃഷ്ണൻ, പി.ശ്രീധരൻ, ടി.വിനോദ് എന്നിവർ നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!