കാറിന് പിന്നിൽ ബസ്ഇടിച്ച് അപകടം; ബസ് ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ കാറിന് പിന്നിൽ ബസ് ഇടിച്ച് നാശനഷ്ടം വരുത്തിയ ബസ് ഡ്രൈവർ കേസ്. ഏഴോം സ്വദേശി കെ എം ബാബുരാജിൻ്റെ പരാതിയിലാണ് കെഎൽ.11. സി.ബി. 7389 നമ്പർ ബസ് ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.29 ന് രാവിലെ 9.30 മണിക്ക് താഴെചൊവ്വ ബസ് ഷെൽട്ടറിന് സമീപം റോഡിൽ വെച്ച് പരാതിക്കാരൻ ഓടിച്ചു വന്ന കെ.എൽ.13.എ.ക്യു.7151 നമ്പർ കാറിന് പിറകിൽ പ്രതി അശ്രദ്ധമായി ഓടിച്ചു വന്ന ബസ് ഇടിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.






