വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്

കണ്ണൂർ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ 28 കാരിയുടെ പരാതിയിലാണ് കാസറഗോഡ് ബേക്കൽ സ്വദേശിയായ 32കാരനെതിരെ ടൗൺ പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ഈ വർഷം ഏപ്രിൽ മാസത്തിൽ കർണ്ണാടകയിലെ കുടക്, മൈസൂർ, എന്നിവിടങ്ങളിലും കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്തിരിഞ്ഞതോടെ യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നൽകുകയായിരുന്നു. പരാതി ടൗൺ പോലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






