പോക്സോ കേസിൽ പ്രതിക്ക് എട്ടുവർഷം തടവും ഒരുലക്ഷം രൂപ പിഴയും
തളിപ്പറമ്പ്: പ്രായ പൂർത്തിയാകാത്ത നാടോടി ബാലികയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് എട്ടു വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പയ്യന്നൂർ കോളോത്ത് വടക്കേവീട്ടിലെ പി.ടി. ബേബിരാജിനെ (33) യാണ്
തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്.
2018 മെയ് മാസം 9 ന് പുലർച്ചെയാണ്
കേസിനാസ്പദമായ സംഭവം .അന്നത്തെ പയ്യന്നൂർ എസ്.ഐ. കെ പി ഷൈൻ ആണ് കേസെടുത്തത്. പിന്നീട് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന എം പി. ആസാദ് ആയിരുന്നു പ്രതിയെ അറസ്റ്റു ചെയ്തത്.തുടർന്ന് കേസ് അന്വേഷണം പൂർത്തിയാക്കി അന്നത്തെ ഇൻസ്പെക്ടർ കെ.വിനോദ്കുമാർ കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
