LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂൾ ചാമ്പ്യൻമാർ

img_7676.jpg
Spread the love

മമ്പറം ▾

കണ്ണൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് സംഘടിപ്പിച്ച നീന്തൽമത്സരത്തിൽ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂൾ സമഗ്ര വിജയം കൈവരിച്ച് ചാമ്പ്യൻമാരായി. മത്സരത്തിൽ കണ്ണൂർ ചിൻമയ വിദ്യാലയം രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാഭവൻ കണ്ണൂർ മൂന്നാംസ്ഥാനവുമാണ് കരസ്ഥമാക്കിയത്.

മത്സരം മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിലാണ് നടന്നത്. ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സായ് തലശ്ശേരി സെന്റർ ഡയറക്ടർ ടി.സി. മനോജ് ഉദ്ഘാടനം നിർവഹിച്ചു.

മാനേജിങ് ട്രസ്റ്റി യു. കനകരാജ് അധ്യക്ഷത വഹിച്ചു.

മമ്പറം ദിവാകരൻ, വിനോദ്കുമാർ, ഡോ. വി.ആർ. മധു, ഡോ. അഞ്ജലി, ഡോ. പ്രശോഭിത്ത്, വി.കെ. അനുരാഗ്, കെ.സി. അജിത്, എം. അജീഷ്, എം. രമണി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ജില്ലയിലെ 23 സ്‌കൂളുകൾ പങ്കെടുത്ത മത്സരം വിദ്യാർത്ഥികളുടെ പ്രകടന ശേഷിയും സഹപരസ്പരസഹകരണത്തിനും വേദിയായതായി സംഘാടകർ വ്യക്തമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!