LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കണ്ണവം മേഖലയിലെ വന്യമൃഗ ശല്യം:ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്.

img_6331.jpg
Spread the love

കൂത്തുപറമ്പ്
കണ്ണവം മേഖലയിൽ കൃഷിക്കും മനുഷ്യ ജീവനും വെല്ലുവിളിയുയർത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ എസ്സ് കെ ടി യു, എ കെ എസ്സ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണവം, പൂഴിയോട്, പന്നിയോട്, പറമ്പുക്കാവ്, ചെന്നപ്പൊയിൽ പ്രദേശങ്ങളിൽ സമീപകാലത്തായി കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കാട്ടുപോത്തുകളുടെ അക്രമണത്തിൽ രണ്ട് കറവ പശുക്കൾ കൊല്ലപ്പെട്ടു. സംരഷിത വനമേഖലയിൽ നിന്നും കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. കുരങ്ങ് ശല്യം കാരണം നാളികേര കർഷകർ പ്രതിസന്ധി നേരിടുന്നു. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കാരണം പലരും കൃഷിയിൽ നിന്നും പിൻവലിയുന്നു. കർഷക തൊഴിലാളികൾക്ക് ജോലിയില്ലാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രദേശവാസികൾ ഉൾപ്പെട്ടെ രംഗത്ത് എത്തിയത്. കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എൻ ശ്രീധരൻ അദ്ധ്യക്ഷനായി. ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി മോഹനൻ, ഷാജി കരിപ്പായി, ടി ബാലൻ, എൻവി ശ്രീജ,സി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!