LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ഉച്ചഭക്ഷണമായി ഫ്രൈഡ് റൈസ് വിളമ്പി വടക്കുമ്പാട് പിസി ഗുരുവിലാസം യുപി സ്കൂൾ

img_6328.jpg
Spread the love

ഉച്ചഭക്ഷണമായി ഫ്രൈഡ് റൈസ് വിളമ്പി വടക്കുമ്പാട് പിസി ഗുരുവിലാസം യുപി സ്കൂൾ; അധ്യാപകരുടെയും പിടിഎ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കിയത്.

കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചിക്കൻ ഫ്രൈഡ് റൈസ് വിളമ്പി വടക്കുമ്പാട് പി സി ഗുരുവിലാസം യുപി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും.

കുട്ടികൾക്ക് പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഫ്രൈഡ് റൈസ് നൽകിയത്. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചു ചേർന്നാണ് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയത്.

വേറിട്ട ഭക്ഷണം ലഭിച്ചതോടെ കുട്ടികൾക്കും ഏറെ സന്തോഷമായി. എല്ലാവരുടെയും സഹകരണം ഉറപ്പാക്കി ഇനിയുള്ള ദിവസങ്ങളിലും കുട്ടികൾക്ക് ഇത്തരത്തിൽ സ്പെഷ്യൽ മെനു തയ്യാറാക്കുന്ന കാര്യം പരിഗണയിലാണെന്ന് പ്രധാന അധ്യാപിക ജ്യോഷിതയും പിടിഎ പ്രസിഡണ്ട് അഷ്റഫും പറഞ്ഞു.

പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി കാരായി, ജിതേഷ് കാർത്തിക, നാഷിഫ് അലിമിയാൻ, ആഷിദ സലാഹുദ്ദീൻ, പ്രബിഷ അധ്യാപകരായ മഹേഷ്, രാജി, രമ്യ, ആൻസി, സതി, ധനലക്ഷ്മി, ലീന, ശരത്, സുരാജ്, റെനീഷ്, സഫ്ദർ എന്നിവർ നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!