പാതിരാത്രിയില്‍വാഹനത്തിലെത്തി യുവാവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി രണ്ടുപേര്‍ക്കെതിരെ കേസ്

പെരിങ്ങോം: പാതിരാത്രിയിൽ വാഹനത്തിലെത്തിവീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വധഭീഷണിമുഴക്കിയെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൂരൽ സ്വദേശി എം.ശൈലേന്ദ്രന്റെ (48) പരാതിയിലാണ് ആലപ്പടമ്പിലെ നന്ദകിഷോര്‍, രതീഷ് എന്നിവര്‍ക്കെതിരെ പെരിങ്ങോം കേസെടുത്തത്.
ഈമാസം 15ന് ചൊവ്വാഴ്ച രാത്രി 12.35 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടുമുറ്റത്തേക്ക് വാഹനത്തിലെത്തിയ പ്രതികൾ പരാതിക്കാരനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.






