LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

വധശ്രമ കേസിൽ ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി പിടിയിൽ

img_0295-1.jpg
Spread the love

പരിയാരം: വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പരിയാരം പോലീസ് പിടികൂടി. തളിപ്പറമ്പ്
പന്നിയൂര്‍ മഴൂരിലെ എം. അബ്ദുല്‍നാസറിനെയാണ് പിടികൂടിയത്. കേസിൽ ഹാജരാകാത്തതിനെ തുടർന്ന് പയ്യന്നൂർ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പ്രതിയെ പോലീസ് പിടികൂടിയത്.

2023- ല്‍ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായ അബ്ദുല്‍നാസര്‍ ജാമ്യമെടുത്തെങ്കിലും വിചാരണക്ക് കോടതില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!