പാപ്പിനിശ്ശേരി താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാൽ റോഡിൽ ഗതാഗതം നിരോധിച്ചു

കണ്ണൂർ : പാപ്പിനിശ്ശേരി താവം മേൽപ്പാല ങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാൽ റോഡിൽ ഗതാഗതം നിരോധിച്ചു. ചൊവ്വാഴ്ച രാത്രി 12 മുതൽ (24.07.25) വ്യാഴാഴ്‌ച വരെയാണ് ഗതാഗത നിരോധനം. ബുധനാഴ്‌ച രാവിലെ മുതൽ മൂന്നു ദിവസം കണ്ണൂർ, പഴയങ്ങാടി, റൂട്ടിലെ ബസ്സുകൾ പാപ്പിനിശ്ശേരി പഴഞ്ചിറ വഴി ഇരിണാവ് റോഡിൽ കയറി താവം മേൽപാലം വരെയും, പഴയങ്ങാടി, മാട്ടൂൽ, എട്ടിക്കുളം, പയ്യന്നൂർ, തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ പഴയങ്ങാടി ഷട്ടിൽ സർവീസായും നടത്തേണ്ടതാണെ ന്നും ആർടിഒ ഇ എസ് ഉണ്ണികൃഷ്‌ണൻ അറിയിച്ചു.







