ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിയോടൊപ്പം കാണാതായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി തുടർന്ന ഫയർഫോഴ്സിന്റെ തിരച്ചിലിനൊടുവിലാണ് ഇന്ന് വൈകിട്ട് 4:15ന് മൂന്ന് വയസുകാരൻ ക്രിഷിവ് രാജ്ൻ്റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം ചെമ്പല്ലിക്കുണ്ടിലെ റെയിൽവേ പാലത്തിനടുത്ത് കണ്ടൽക്കാടുകൾക്കിടയിൽ നിന്നും ക്രിഷിവ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. . പിന്നീട് പൊലീസിന്റെ നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇതിനിടെ, ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.






