ഡ്യൂട്ടിക്കിടെ ഹോംഗാർഡിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസ്

പിണറായി : ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോം ഗാർഡിനെ അശ്ലീലഭാഷയിൽ ചീത്ത വിളിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കാർ യാത്രികയ്ക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.പിണറായി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് സി. പ്രേമ ൻ്റെ പരാതിയിലാണ് കെ.എൽ .13.എ.ഡബ്ല്യു .0413 നമ്പർ കാർഓടിച്ചു വന്ന അഞ്ചരക്കണ്ടിയിലെ സാജിതക്കെതിരെ പോലീസ് കേസെടുത്തത്.തിങ്കളാഴ്ച വൈകുന്നേരം 4.54 മണിക്ക് അഞ്ചരക്കണ്ടി ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തുവരവെ അശ്രദ്ധമായി കാർ ഓടിച്ചു വന്ന് പരാതിക്കാരനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.






