തെയ്യം കലാകാരൻ ഏഴോക്കാരൻ രമേശൻ പെരുവണ്ണാൻ അന്തരിച്ചു

പയ്യന്നൂർ:കോറോം മണിയറയിലെ പ്രശസ്ത തെയ്യം കലാകാരൻ ഏഴോക്കാരൻ രമേശൻ പെരു വണ്ണാൻ ( 51) നിര്യാതനായി. പരേതരായ കണ്ണൻ്റെയും – കല്യാണിയുടെയും മകനാണ്. ഭാര്യ. ശുഭ ( വെങ്ങര) .മക്കൾ: തീർത്ഥ (നഴ്സിങ് വിദ്യാർത്ഥിനി, ബാംഗ്ലൂർ) ,കാർത്തിക് ( വിദ്യാർത്ഥി കുഞ്ഞിമംഗലം). സഹോദരങ്ങൾ: ഭാസ്കരൻ, ലക്ഷ്മണൻ, അനിത. ചൊവ്വാഴ്ച രാവിലെ 8. 30 മണിക്ക് കാനായി മണിയറയിൽ പൊതുദർശനം. 11 മണിക്ക് സംസ്കാരം വെങ്ങരയിൽ .







