വീടിന് നേരെ മണ്ണെണ്ണ നിറച്ച് കത്തിച്ച കുപ്പിയെറിഞ്ഞു തീ പടുത്തം; അമ്മയ്ക്കും മകനും പൊള്ളലേറ്റു

കണ്ണൂർ.പാതിരാത്രിയൽവീടിൻ്റെ ജനൽ ഗ്ലാസ് തകർത്ത് മണ്ണെണ്ണ നിറച്ച് തീകൊളുത്തിയ കുപ്പി യെറിഞ്ഞ് തീപിടുത്തം അമ്മയ്ക്കും മകനും പൊള്ളലേറ്റു. വീട്ടിലെ വാട്ടർ ടാങ്കും അക്രമി തകർത്തു. സിറ്റി കടലായി അവേരപ്പറമ്പിലെ ടി.ജിതിൻ്റെ പരാതിയിലാണ് സിറ്റി പോലീസ് അജ്ഞാതനെതിരെ കേസെടുത്തത്. 19 ന് രാത്രി 11.30 മണിക്ക് ആണ് പരാതിക്കാസ്‌പദമായ സംഭവം. അമ്മയും അനുജനുമൊത്ത് താമസിക്കുന്ന വീട്ടിൽ പ്രതി വീടിൻ്റെ സെൻട്രൽ ഹാളിന് നേരെമണ്ണെണ്ണ കത്തിച്ച് കുപ്പി യെറിഞ്ഞതിൽ സോഫയിൽ കിടന്നുറങ്ങുകയായിരുന്ന അമ്മ പ്രമീള (59)യ്ക്ക് പൊള്ളലേൽക്കുകയും രക്ഷിക്കാനെത്തിയ പരാതിക്കാരനും പൊള്ളലേൽക്കുകയും വീടിന് പിറകുവശത്തെ വാട്ടർ ടാങ്ക് നശിപ്പിക്കുകയും ചെയ്തതിൽ 40,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.






