റോഡുകളുടെശോചനീയാവസ്ഥ :ബി ജെ പി നേതൃത്വതിൽ പയ്യന്നൂർ ബൈപാസ് റോഡ് ഉപരോധിച്ചു

പയ്യന്നൂർ ; നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും റോഡ് പണിയിലെ അഴിമതി ക്കുമെതിരെ ബി ജെ പിപയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധപ്രകടനവും, ബൈപാസ് റോഡിൽ ഉപരോധ സമരവും നടത്തി. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ ടി.വി,രവീന്ദ്രൻ ചിറ്റടി, യുവമോർച്ച മണ്ഡലം പ്രസിഡണ് യോഗിത് പങ്ങടം പുഞ്ചക്കാട് ഏരിയ പ്രസിഡണ്ട് ബിജു പുഞ്ചക്കാട് എന്നിവർ നേതൃത്വം നൽകി. ഉപരോധസമരം ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്ശ്രീനാഥ്.കെ.നേതാക്കളായ പനക്കീൽ ബാലകൃഷ്ണൻ, ധനേഷ് കണിയാം കുന്ന്, അഭിലാഷ് ചീറ്റ രമേശൻകാര , അക്ഷത എസ് ഷേണായി , മമത, രമേശൻകാര എന്നിവർ സംസാരിച്ചു.






