മദ്യലഹരിയിൽ വയോധികൻ്റെ കാൽ അടിച്ചു തകർത്തു

ചെറുപുഴ: മദ്യലഹരിയിൽ മരവടി കൊണ്ട് വയോധികൻ്റെകാൽ അടിച്ചു തകർത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.ചെറുപുഴ എടവരമ്പിലെ മ്ലാക്കുഴിയിൽ ഹൗസിൽ ജോസഫിനെയാണ് ആക്രമിച്ചത്. ഇടതുകാലിൻ്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 19 ന് ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് പുളിങ്ങോം ടൗണിലെ സന ഹോട്ടലിന് മുൻവശം വെച്ചായിരുന്നു സംഭവം. പരാതിയിൽ പുളിങ്ങോം വിളക്കു വെട്ടത്തെ ചന്ദ്രൻ്റെ പേരിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






