ജയിലിൽ നിന്നും മൊബൈൽ ഫോണും സിം കാർഡും ഹെഡ്സെറ്റും പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽശിക്ഷാ തടവുകാരെ പാർപ്പിച്ച ഒന്നാം ബ്ലോക്കിലെ സെല്ലുകളുടെ പുറത്തു നിന്നും ജയിൽ നിരോധിത വസ്തുക്കളായ സിംകാർഡോഡു കൂടിയ സ്മാർട്ട് ഫോണും ഹെഡ്സെറ്റും ഒളിപ്പിച്ചു വെച്ച നിലയിൽ പിടികൂടി.ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് കണ്ടെത്തിയത്.തുടർന്ന് ജയിൽ സുപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






