ഹജ്ജ് അപേക്ഷകർക്ക് കവർ നമ്പർ അലോട്ട്മെന്റ് ആരംഭിച്ചു;

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026-ലെ ഹജ്ജിന് അപേക്ഷിച്ചവർക്കായി കവർ നമ്പറുകൾ അലോട്ട്മെന്റ് ആരംഭിച്ചു. അപേക്ഷകർക്ക് എസ്എംഎസ് വഴി കവർ നമ്പർ ലഭിക്കും. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റുകൾ വഴിയും കവർ നമ്പർ പരിശോധിക്കാനാകും.
ആദ്യ അലോട്ട്മെന്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, പി.കെ. അസ്സയിൻ, സി.പി. മുഹമ്മദ് ജസീം, കെ. ഷാഫി, കെ. നബീൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
🔹 വിഭാഗാനുസൃത കവർ കോഡുകൾ:
• 65 വയസ്സിന് മുകളിലുള്ളവർ – KLR
• ലേഡീസ് വിതൗട്ട് മെഹ്റം – KLWM
• പൊതുവിഭാഗം – KLF
🗓️ അപേക്ഷയുടെ അവസാന തീയതി: 2025 ജൂലൈ 31
📌 പൂർണമായും ഓൺലൈൻ അപേക്ഷ സമർപ്പണമാണ്.
➡️ വെബ്സൈറ്റുകൾ:
• hajcommittee.gov.in
• keralahajcommittee.org
📱 ‘HajSuvidha’ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.
🛂 അപേക്ഷകർക്ക് 2026 ഡിസംബർ 31 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം.
📊 ഇതുവരെ ലഭിച്ച അപേക്ഷകൾ:
• മൊത്തം അപേക്ഷകൾ: 5,164
• 65+ വിഭാഗം: 894
• ലേഡീസ് വിതൗട്ട് മെഹ്റം: 713
• പൊതുവിഭാഗം: 3,557






