10 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 10 കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരങ്ങാട് വടക്കേ മൂലച്ചാലിലെ കെ.വി.മിഥുൻ (34)നെയാണ് എസ്.ഐ.കെ.ദിനേശനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 11.35 മണിക്ക് പൂവം വെച്ചാണ് 10 കുപ്പി മദ്യവുമായി യുവാവ് പോലീസ് പിടിയിലായത്.






