LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

img_2619-1.jpg
Spread the love

പയ്യന്നൂർ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പയ്യന്നൂരിലെ മാഗ്‌നം മാളിന് 5000 രൂപ പിഴ ചുമത്തി. മാളിലെ പല സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മാളിന്റെ നവീകരണ പ്രവർത്തികൾക്ക് ശേഷമുള്ള കൺസ്ട്രക്ഷൻ & ഡെമോളിഷൻ മാലിന്യങ്ങളും മാളിന്റെ പാർക്കിംഗ് ഏരിയയിൽ കൂട്ടിയിട്ടത്തിനാണ് സ്‌ക്വാഡ് മാളിന് 5000 രൂപ പിഴ ചുമത്തിയത്.നിരവധി ഗാർബജ് ബാഗുകളിൽ തരം തിരിക്കാത്ത നിലയിലാണ് മാലിന്യങ്ങൾ കണ്ടെത്തിയത്.മാൾ സൂപ്പർവൈസറെ സംഭവസ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യ പ്രശ്‌നം ബോധ്യപ്പെടുത്തുകയും ഉടൻ തന്നെ മാലിന്യങ്ങൾ തരം തിരിച്ചു ശാസ്ത്രീയമായി കൈയൊഴിയാനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. മാളിന്റെ എസ്. ടി. പി യും മറ്റു മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും സ്‌ക്വാഡ് പരിശോധിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്യാം കൃഷ്ണ ഒ. കെ തുടങ്ങിയവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!