പഴയങ്ങാടിയിൽ ഹോം ഗാർഡിനെ ബസ് ഇടിച്ച് മുന്നോട്ടുപോയ സംഭവം: ഡ്രൈവർക്കെതിരെ പൊലീസ് കേസ്

പഴയങ്ങാടി ▸
പഴയങ്ങാടി ബീവി റോഡിന് സമീപം ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡിനുനേരെ സ്വകാര്യ ബസ് ഉരസിച്ച ശേഷം നിർത്താതെ മുന്നോട്ട് പോയ സംഭവത്തിൽ പൊലിസ് കേസെടുത്തു. സംഭവമുണ്ടായത് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ്.
പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ അടിപ്പാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രാജേഷിനെയാണ് സ്വകാര്യ ബസ് ഉരസിച്ച ശേഷം നിർത്താതെ മുന്നോട്ട് പോയത്. സംഭവത്തിനു ശേഷം ബസ് നിർത്താതെ പോയി.
കണ്ണൂർ – മാട്ടൂൽ റൂട്ടിൽ സർവീസ് നടത്തുന്ന ബ്രീസ് ബസിന്റെ ഡ്രൈവർക്കെതിരെയാണ് നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകളിൽ പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഹോം ഗാർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡ്യൂട്ടിയിൽ ചുമതല ചെയ്യുന്ന ഉദ്യോഗസ്ഥൻറെ നിർദേശങ്ങൾ അവഗണിച്ചുവെന്ന് പൊലീസ് കണ്ടെത്തി.






