മടായി പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രകടനം നടത്തി

പഴയങ്ങാടി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുത്തി സിപിഐഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
വ്യാഴാഴ്ച വൈകുന്നേരം പഴയങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനം ആരംഭിച്ച് ബസ്റ്റാൻഡിൽ നടന്ന യോഗത്തിൽ
സിപിഐഎം ഏരിയാ കമ്മിറ്റി അംഗം വരുൺ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം പി. ജനാർദ്ദനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ. പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.
എം. രാമചന്ദ്രൻ (മാടായി നോർത്ത് ലോക്കൽ സെക്രട്ടറി), വേണുഗോപാൽ (മാടായി സൗത്ത് സെക്രട്ടറി), ടിവി ചന്ദ്രൻ, കിരൺ ബാലകൃഷ്ണൻ, സ്വപ്ന ചന്തേര, ഹേമചന്ദ്രൻ, ഒക്കെ രതീഷ് തുടങ്ങിയവർ നേതൃത്ത്വം വഹിച്ചു.