LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പയ്യന്നൂർ എടാട്ട് വനിതഹോട്ടൽ തൊഴിലാളിയുടെ മാല കവർന്ന പാലക്കാട് സ്വദേശിയെ തിരിച്ചറിഞ്ഞു

img_2619-1.jpg
Spread the love

പയ്യന്നൂര്‍: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നഎടാട്ട് പി.ഇ.എസ് വിദ്യാലയത്തിന് സമീപത്തുകൂടി നടന്നു പോകുകയായിരുന്ന വനിതാ ഹോട്ടൽ തൊഴിലാളിയായ സ്ത്രീയുടെ മാല സ്കൂട്ടിയിലെത്തി കവർന്ന പാലക്കാട് സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് സംഘം പാലക്കാട് തിരച്ചിൽ തുടങ്ങി. പാലക്കാട് ജില്ലയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസിൽ പ്രതിയായ യുവാവാണ് മോഷ്ടാവെന്ന് എടാട്ട് പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണത്തിലും
പോലീസ് സംഘം കണ്ടെത്തിയിരുന്നു. പ്രതിയെ തിരിച്ചറിച്ചതിനെ തുടർന്ന് പോലീസ്അന്വേഷണം പാലക്കാട്ടേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിൽകള്ളനോട്ടു കേസിൽ പ്രതിയായ ആളുടെ വാഹനവുമായാണ് മോഷ്ടാവ് മാല കവർച്ചക്കെത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ ആ വഴിക്കും അന്വേഷണം നടന്നിരുന്നുവെങ്കിലും അപ്പോഴെക്കും മോഷ്ടാവ് പാലക്കാട്ടേക്ക് കടന്നിരുന്നു.
ജൂൺഏഴിന് ശനിയാഴ്ചരാവിലെ എട്ടോടെയാണ് വാഹനത്തിലെത്തിയ മോഷ്ടാവ്ഏഴിലോട് പുറച്ചേരിയിലെ കുഞ്ഞിരാമന്റെ ഭാര്യ എം.വി. തങ്കമണിയുടെ(69) താലിമാല വലിച്ചുപൊട്ടിച്ച് കവർന്ന ശേഷം കടന്നുകളഞ്ഞത്. എടാട്ട് കോളേജ് സ്റ്റോപ്പില്‍ ബസിറങ്ങി ജോലി ചെയ്യുന്ന വനിതാ ഹോട്ടലിലേക്ക് നടന്നു പോകുമ്പോള്‍ റോഡരികില്‍ നിൽക്കുകയായിരുന്ന യുവാവ് കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നു കടന്നുകളയുകയായിരുന്നു.

സ്ത്രീ ബഹളം വച്ച് പിറകെ ഓടിയെങ്കിലും യുവാവ് സ്‌കൂട്ടറിൽ അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.ഒന്നേമുക്കാല്‍ ലക്ഷത്തോളം വിലവരുന്ന താലിയുള്‍പ്പെടെയുള്ള രണ്ടര പവനോളം തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചതെന്ന തങ്കമണിയുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂർ പോലീസ് നടത്തിവന്ന അന്വേഷണമാണ് മോഷ്ടാവിലേക്കെത്തിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!