LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 28, 2026

റിട്ട: സിആർപിഎഫ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

img_9215-1.jpg
Spread the love

പയ്യന്നൂർ.തമിഴ്നാട് സ്വദേശിയായ റിട്ട. സിആർപിഎഫ് ഡ്രൈവറെ പയ്യന്നൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോം സി. ആർ.പി.എഫ് ക്യാമ്പിൽ നിന്നും വിരമിച്ച
തമിഴ്നാട് തേനി ഗോവിന്ദപുരം കാളിയമ്മൻ കോവിൽ സ്ട്രീറ്റിലെ ശ്രീനിവാസൻ്റെ മകൻ ദേവദാസ് ശ്രീനിവാസനെ (52)) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയാണ്കൊറ്റിയിലെ ഒളിയങ്കര ഗസ്റ്റ്ഹൗസ് എന്ന ലോഡ്ജിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇക്കഴിഞ്ഞ13 ന് 2.05 മണിക്കാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്ത് താമസം തുടങ്ങിയത്.ഇന്നലെ മുറി തുറക്കാത്തതിനെ തുടർന്ന് ലോഡ്ജുജീവനക്കാർ മുറി തുറന്നപ്പോഴാണ് മുറിയിലെ ബെഡ്ഡിൽ വായിൽ നിന്ന് നുരയും പതയും വന്ന് മരണപ്പെട്ട നിലയിൽ കണ്ടത്. പെരിങ്ങോത്തെജോലിയിൽ നിന്നും വി.ആർ. എസ് എടുത്ത് വിരമിച്ച ശേഷം പെൻഷൻ സംബന്ധമായ രേഖകൾ ശരിയാക്കുന്നതിനായി പെരിങ്ങോത്ത് എത്തിയതായിരുന്നു. പയ്യന്നൂരിൽ ലോഡ്ജ് മുറിയിൽ താമസിച്ച് വരുന്നതിനിടെയായിരുന്നു അന്ത്യം.
ലോഡ്ജ് ഉടമ രാമന്തളി വടക്കുമ്പാട്ടെ എ.അഷറഫ് പയ്യന്നൂർ പോലീസിൽ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. പരാതിയിൽ
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!